പോക്‌സോ പീഡനക്കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം പിഴയും
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കല്‍പറ്റ: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവിന് 30 വര്‍ഷം തടവ്. ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം.
സുല്‍ത്താന്‍ബത്തേരി കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാലക്കാട് കോട്ടമല ചിറ്റൂര്‍ സ്വദേശിയായ പുത്തന്‍വീട്ടില്‍ വിനോദ് എന്ന മുജീബിനെ (43) യാണ് പോക്‌സോ നിയമ പ്രകാരം ശിക്ഷിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.