ലഹരി കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നു

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍

Update: 2024-10-10 13:02 GMT

കൊച്ചി: ലഹരി കേസില്‍ സിനിമാ നടി പ്രയാഗ മാര്‍ട്ടിനെ പൊലിസ് ചോദ്യം ചെയ്യുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയ അന്വേഷണ സംഘത്തിന് മുന്നിലാണ് പ്രയാഗ ഹാജരായത്. സിനിമാ താരം സാബുമോനും പ്രയാഗക്കൊപ്പം സ്റ്റേഷനില്‍ എത്തി.

രാവിലെ നടന്‍ ശ്രീനാഥ് ഭാസി മരട് പൊലിസ് സ്റ്റേഷനില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട വിവരശേഖരണത്തിന് ശേഷമാണ് ശ്രീനാഥ് മടങ്ങിയത്. ഇതിന് ശേഷമാണ് പ്രയാഗ സൗത്ത് സ്റ്റേഷനില്‍ എത്തിയത്. നടന്‍ സാബു മോന്‍ പ്രയാഗക്കൊപ്പം എത്തിയത് സുഹൃത്ത് എന്ന നിലയിലാണ്. പ്രയാഗയുടെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കാമെന്ന് സാബുമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News