ചോദ്യക്കടലാസ് ചോര്‍ന്നെന്ന കേസ്: എംഎസ് സൊലൂഷന്‍സ് ഓഫിസില്‍ പരിശോധന

Update: 2024-12-20 14:22 GMT

കോഴിക്കോട്: എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തിയെന്ന കേസില്‍ എംഎസ് സൊല്യൂഷന്‍സ് ഓഫിസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ഇ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഒരു സംഘം ഓഫിസിലും രണ്ടാം സംഘം സ്ഥാപന ഉടമ ശുഹൈബിന്റെ വീട്ടിലും പരിശോധന നടത്തി.

തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴു വകുപ്പുകള്‍ ചുമത്തിയാണ് എംഎസ് സൊല്യൂഷന്‍സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ പരീക്ഷകളിലെ ചോദ്യക്കടലാസുകളും ചോര്‍ന്നെന്നു ആരോപിക്കുന്ന തെളിവുകള്‍ വിവിധ വിഷയങ്ങളുടെ അധ്യാപകര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്. മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചു വരുന്ന ചോദ്യങ്ങള്‍ പ്രവചിക്കുകയായിരുന്നു എന്നാണ് എംഎസ് സൊലൂഷന്‍സ് പറയുന്നത്.

Similar News