'മിന്നല്‍ മുരളി'ക്കു വേണ്ടിയുള്ള പോലിസിന്റെ തിരച്ചില്‍ തുടരുന്നു

വാതിലും ജനലും തകര്‍ത്ത ശേഷം വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തിയ അക്രമി ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതി വച്ച ശേഷമാണ് കടന്നുകളഞ്ഞത്

Update: 2022-01-02 12:44 GMT

കോട്ടയം: റെയില്‍ വേ പോലിസുകാരന്റെ വീടിന്റെ ജനാലകളും വാതിലും അടിച്ച് തകര്‍ത്ത 'മിന്നല്‍ മുരളി'ക്കു വേണ്ടിയുള്ള പോലിസിന്റെ തിരച്ചില്‍ തുടരുന്നു. കോട്ടയം കുമരകത്താണ് അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ മിന്നല്‍ മുരളിയെ ഓര്‍മ്മപ്പെടുത്തുന്ന സമാന സംഭവങ്ങള്‍ നടന്നത്. റെയില്‍ വേ പോലിസുകാരനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. വാതിലും ജനലും തകര്‍ത്ത ശേഷം വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തിയ അക്രമി ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതി വച്ച ശേഷമാണ് കടന്നുകളഞ്ഞത്.

 കോട്ടയം റെയില്‍വേ പോലിസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് നിലവില്‍ താമസിക്കുന്നത്. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം പോലിസ് നടത്തിയ പരിശോധനയില്‍ മദ്യപ സംഘത്തെ ഇവിടെ നിന്ന് ഓടിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമമെന്നാണ് പോലിസ് നിഗമനം. സംഭവ സ്ഥലത്തുണ്ടായിരുന്ന ബൈക്കുകള്‍ വച്ച് അക്രമികളെ കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് പോലിസ്. വൈകുന്നേരമായാല്‍ ഈ പ്രദേശം സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റിസോര്‍ട്ടിനായി പരിസരത്തെ സ്ഥലങ്ങള്‍ വാങ്ങി വീടുകള്‍ പൊളിച്ചതോടെ ഈ പ്രദേശം ഏറെക്കുറെ വിജനമായതാണ് ഇവിടം സാമൂഹിക വിരുദ്ധരുടെ സങ്കേതമാകാന്‍ കാരണം.

Tags:    

Similar News