വടകരയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ പിടിച്ചെടുത്തു

വടകര അഴിയൂരിനടുത്തു തട്ടോളിക്കരയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും ഉഗ്ര സ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടിച്ചെടുത്തു.

Update: 2019-02-03 14:34 GMT

കോഴിക്കോട്: വടകര അഴിയൂരിനടുത്തു തട്ടോളിക്കരയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും ഉഗ്ര സ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടിച്ചെടുത്തു. തട്ടോളിക്കര മണലോളി പാലത്തിനടുത്തുള്ള തെരു കൊയിലോത്തു പാലത്തിനടിയിലെ ഓവുചാലിനടിയില്‍ നിന്നാണ് പോലിസും ബോംബ് സ്‌ക്വാഡും നടത്തിയ തിരച്ചിലിനിടയില്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ള നാലോളം സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. ഹര്‍ത്താല്‍ ദിവസം വടകരയില്‍ പോലിസിനെ ആക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുട്ടന്‍ എന്ന ജിജേഷിന്റെ വീടിന്റെ അടുത്തുനിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്.

രണ്ടു ദിവസം മുന്‍പ് തട്ടോളിക്കരയിക്ക് അടുത്ത പ്രദേശമായ കല്ലാമലയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് മാരകായുധങ്ങളുമായി എത്തിയ ആര്‍ എസ്എസ് സംഘം അടിച്ചു തകര്‍ത്തിരുന്നു. ഇതിനു നേതൃത്വം നല്‍കിയ ഭൈരവന്‍ എന്ന പ്രജീഷ് ശ്രാവണ്‍ എന്നിവരുടെ സ്ഥിരം തമ്പടി കേന്ദ്രമാണ് മണലോളിപ്പാലം. വീട് തകര്‍ത്ത കേസില്‍ പ്രതികളായവരെ തേടിയുള്ള പരിശോധനയിലാണ് ബോംബുകളും കണ്ടെടുത്തിരിക്കുന്നത്. കണ്ടെടുത്ത ബോംബുകള്‍ ഏറെ പഴക്കമില്ലാത്തവ ആണെന്ന് പോലീസ് പറഞ്ഞു. ബോംബുകള്‍ കണ്ടെടുത്ത സ്ഥലത്തു മുന്‍പും ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ മദ്യ ലഹരിയില്‍ ക്രിമിനലുകള്‍ ഇവിടെ ബോംബുകളുടെ ശേഷി പരിശോധിക്കാന്‍ റോഡിലും പറമ്പുകളിലും എറിഞ്ഞു സ്‌ഫോടനങ്ങള്‍ നടത്തുന്നത് പതിവാണെന്ന് നാട്ടുകാര്‍ പരാതിപെട്ടു. മുന്‍പ് ഇവിടെ പലതവണ റോഡുകളില്‍ കുഴികള്‍ ഉണ്ടാവുകയും മതിലുകള്‍ക്ക് വിള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുനിന്നും 4 ഓളം വാളുകളും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.

Tags:    

Similar News