എസ്ഡിപിഐ പ്രവര്‍ത്തകനെയും ഭാര്യയേയും അന്യായമായി കസ്റ്റഡിയിലെടുത്ത് പോലിസ്; ഹൈവേ ഉപരോധിച്ച് പ്രവര്‍ത്തകര്‍

ജാസ്‌മോനേയും ഭാര്യയേയുമാണ് ഇന്നലെ രാത്രി മഫ്തിയിലെത്തിയ പോലിസ് സംഘം ബലമായി കസ്റ്റഡിയിലെടുത്തത്.

Update: 2021-03-05 08:20 GMT
എസ്ഡിപിഐ പ്രവര്‍ത്തകനെയും ഭാര്യയേയും അന്യായമായി കസ്റ്റഡിയിലെടുത്ത് പോലിസ്; ഹൈവേ ഉപരോധിച്ച് പ്രവര്‍ത്തകര്‍

കൊച്ചി: എസ്ഡിപിഐ പ്രവര്‍ത്തകനെയും ഭാര്യയേയും അന്യായമായി കസ്റ്റഡിയിലെടുത്ത് കൊച്ചി പോലിസ്. ജാസ്‌മോനേയും ഭാര്യയേയുമാണ് ഇന്നലെ രാത്രി മഫ്തിയിലെത്തിയ പോലിസ് സംഘം ബലമായി കസ്റ്റഡിയിലെടുത്തത്. ഇതിനെതുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പനങ്ങളാട് ജങ്ഷനില്‍ മണിക്കൂറുകളോളം ഹൈവേ ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് ഡിവൈഎസ്പി സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി.

എന്നാല്‍ ഇതുവരെ കസ്റ്റഡിയിലെടുത്തവരെ പോലിസ് വിട്ടയച്ചിട്ടില്ല. ഇതിനെതുടര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തകരെത്തി സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.

Tags:    

Similar News