തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; പ്ലസ് ടു വിദ്യാര്‍ഥിയെ കുത്തി പ്ലസ് വണ്ണുകാര്‍

Update: 2025-01-04 15:46 GMT

തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥിക്ക് കുത്തേറ്റു. അസ്‌ലം എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റിരിക്കുന്നത്. കത്തി ശ്വാസകോശത്തില്‍ തുളച്ചുകയറിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്‌ലമിനെ ആക്രമിച്ചത്.

പൂവച്ചല്‍ ബാങ്ക് നട ജങ്ഷനില്‍ ഉച്ചയോടെ ആയിരുന്നു സംഭവം. ഒരുമാസം മുന്‍പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനും പരുക്കേറ്റിരുന്നു. സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര കൊണ്ടാണ് അടിച്ചിരുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ആക്രമണമെന്ന് പോലിസ് പറയുന്നു.

Similar News