''ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.''; ഒരു മാസത്തിന് ശേഷം വിശ്വാസികളെ കണ്ട് മാര്‍പാപ്പ(video)

വത്തിക്കാന്‍ സിറ്റി: 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികള്‍ക്കു മുന്നിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. വീല്‍ചെയറില്‍ ജനാലയ്ക്കരികിലെത്തിയ അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.
''ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.''-സഹായി നല്‍കിയ മൈക്കിലൂടെ മാര്‍പാപ്പ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വിശ്വാസികള്‍ക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് മടങ്ങിയത്.
Joy all around as Pope Francis makes his first appearance since he was hospitalised on February 14th, saying a few words and imparting his Apostolic Blessing in silence. Later this afternoon he will be discharged from hospital and return to the Vatican. pic.twitter.com/Nuaxo76hrL
— Catholic Sat (@CatholicSat) March 23, 2025
മാര്‍പാപ്പയ്ക്കു സംസാരിക്കാന്‍ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. അടുത്ത 2 മാസം അദ്ദേഹം പരിപൂര്‍ണ വിശ്രമത്തിലായിരിക്കും. ഇന്നു തന്നെ ആശുപത്രി വിടുന്ന മാര്‍പാപ്പ ഉടന്‍ വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലേക്ക് മാറും. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണവും ഉണ്ടാകും. ശ്വാസകോശ അണുബാധയെത്തുടര്‍ന്നു ചികിത്സയ്ക്കായി ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയിലായിരുന്നു മാര്‍പാപ്പ.