ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യുതി മോഷണം; 82000 രൂപ പിഴയീടാക്കി

Update: 2021-02-06 13:44 GMT

തൊടുപുഴ: ബിജെപിയുടെ നഗരസഭാ കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യുതി മോഷണം. ന്യൂമാന്‍ കോളജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ സുദീപിന്റെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് വൈദ്യൂതി മോഷണം കണ്ടെത്തിയത്. ഇവരില്‍ നിന്ന് 82000 രൂപ പിഴ ഈടാക്കി.എബിവിപി സംസ്ഥാന മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. ശ്രീലക്ഷ്മിയുടെ പിതാവ് തൊടുപുഴ മുതലിയാര്‍ മഠം കാവുക്കാട്ട് കെ ആര്‍ സുദീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനില്‍ നിന്നാണ് സമീപത്തെ ഇവരുടെ രണ്ട് വീടുകളിലേക്ക് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. വെദ്യുതി മീറ്റര്‍ സ്ഥാപിക്കാതെ അനധികൃതമായി രണ്ട് കേബിള്‍ വലിച്ചാണ് വൈദ്യൂതി മോഷണം നടത്തിയത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വിജിലന്‍സ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വൈദ്യുതി മോഷണത്തിന് 62000 രൂപയും കോംപൗണ്ടിങ് ചാര്‍ജ് ഇനത്തില്‍ 20000 രൂപയുമാണ് പിഴയീടാക്കിയത്.

Power theft at BJP councilor's house; Rs 82,000 fine

Tags:    

Similar News