പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ടാമൂഴം

പനജിയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുത്തു.

Update: 2022-03-28 10:03 GMT

പനാജി: ഗോവയില്‍ പ്രമോദ് സാവന്ത് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്ന് തവണ എംഎല്‍എയായ പ്രമോദ് സാവന്ത് തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. പനജിയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പങ്കെടുത്തു. 40 അംഗ നിയമസഭയില്‍ ബിജെപി 20 സീറ്റില്‍ വിജയിച്ചിരുന്നു. മൂന്ന് സ്വതന്ത്രരും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും പിന്തുണച്ചതോടെയാണ് ബിജെപി വീണ്ടും അധികാരമുറപ്പിച്ചത്. ആരോഗ്യ മന്ത്രിയായിരുന്ന വിശ്വജിത് റാണെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.

ഇതു രണ്ടാം തവണയാണു ഗോവ മുഖ്യമന്ത്രി രാജ്ഭവനു പുറത്തു സത്യപ്രതിജ്ഞ ചെയ്യുന്നത്. 2012 ല്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് പനജിയിലെ കംപല്‍ മൈതാനത്തു നടന്ന ചടങ്ങില്‍വച്ചായിരുന്നു. പ്രമോദ് സാവന്ത് ഭൂരിപക്ഷം തെളിയിക്കേണ്ടതിനാല്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടേണ്ടിവരും. ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച പുതിയ നിയമസഭയുടെ സമ്മേളനം വിളിച്ചിട്ടുണ്ട്.പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പും രണ്ടു ദിവസത്തെ സമ്മേളനത്തിനിടെ നടക്കും. വടക്കന്‍ ഗോവയിലെ സങ്കാലിമില്‍നിന്നുള്ള എംഎല്‍എയാണ് 48 വയസ്സുകാരനായ പ്രമോദ് സാവന്ത്. 2017ല്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ നിയമസഭാ സ്പീക്കറായിരുന്നു സാവന്ത്. 2019 മാര്‍ച്ചില്‍ പരീക്കറുടെ മരണത്തിനു ശേഷമാണ് ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.









Tags:    

Similar News