എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്ന് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം
ലോഹചിളുകളോ, കുപ്പി ചില്ലുകളോ സ്‌ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം. നാടന്‍ പടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്ന് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് കിട്ടിയത് ഗണ്‍ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചിളുകളോ, കുപ്പി ചില്ലുകളോ സ്‌ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം. നാടന്‍ പടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം.
അതേസമയം, എകെജി സെന്റര്‍ ആക്രമണം നടന്ന് ആറ് ദിവസത്തിലേക്കെത്തുമ്പോഴും പ്രതിയെ കുറിച്ചുള്ള ഒരു തുമ്പും പോലിസിന് ലഭിച്ചിട്ടില്ല. മൂന്ന് ടവറുകളിലായി സംഭവ ദിവസത്തെ ആയിരത്തിലേറെ കാളുകളും 50 ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തെളിവെന്നും കിട്ടിയില്ല. എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശയക്കുഴപ്പത്തിലാണ് പോലിസ്.