ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആറു വര്‍ഷമായി തുടരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് ഒമര്‍ അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി) സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിന്‍വലിച്ച്, ജമ്മു കശ്മീരും ലഡാക്കുമെന്ന രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ കഴിഞ്ഞത്. 2014ലാണ് ഇതിനുമുന്‍പ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്.