രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം: മായാവതി

Update: 2020-07-18 09:25 GMT

ജയ് പൂര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ ഉടന്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ഈ വിധത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാരിന് മുന്നോട്ടുപോവാനാവില്ല. ജനാധിപത്യത്തിനു തന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്. അതിനാല്‍തന്നെ ഉടന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം. ഗെലോട്ട് ബി എസ്പിയെ പല കാലങ്ങളിലും വഞ്ചിച്ചിട്ടുണ്ട്. ഞങ്ങളുടെ എംഎല്‍എമാരെ സ്വാധീച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നു. ഇപ്പോള്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടും ഗെലോട്ട് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മായാവതി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 2019ല്‍ ആറ് ബിഎസ് പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇത് ഓര്‍മിപ്പിച്ചാണ് മായാവതി ഗെലോട്ടിനെതിരേ തിരിയുന്നത്.


Mayawati demands President's rule in Rajasthan




Tags:    

Similar News