ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ 125ാം വാര്‍ഷികാഘോഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കണം. അതേസമയം തന്നെ കൊവിഡിനെതിരായ പോരാട്ടവും ഒന്നിച്ചുകൊണ്ടുപോവണം. രാജ്യത്തിന് അതിന് കഴിയും. ഇന്ത്യയെ ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് തിരിച്ചെത്തിക്കാന്‍ നവീന ആശയങ്ങള്‍ അനിവാര്യമാണ്.
കൊറോണ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മന്ദീഭവിപ്പിച്ചിരിക്കാമെങ്കിലും വളര്‍ച്ച തിരിച്ചുപിടിക്കും. ലോക്ക്ഡൗണ്‍ ഒഴിവാക്കിയ ആദ്യഘട്ടത്തില്‍ തന്നെ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ മികവിലും പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും പൂര്‍ണ വിശ്വാസമുണ്ട. കൊവിഡ് പോരാട്ടത്തിനിടയിലും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി രാജ്യത്തെ ശക്തിപ്പെടുത്താനാണ് മുന്‍ഗണന നല്‍കുക. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അവസരങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മനസ്സിലാക്കാന്‍ ആഗോള സാഹചര്യം എല്ലാവരും മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.