ഗോവയില്‍ ആദിവാസികള്‍ക്കൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക
റാലികളില്‍ പങ്കെടുത്ത പ്രിയങ്ക, പരിപാടിയില്‍ ഒരുക്കിയ ആദിവാസികളുടെ നൃത്തത്തിനൊപ്പം ചുവടുവച്ചു. ആ വീഡിയോ കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത് രംഗമായിരിക്കുകയാണ്
പനാജി: ഗോവയില്‍ ആദിവാസി സ്ത്രീകളുടെ പരമ്പാരാഗത ചുവടുകള്‍ക്കൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക ഗാനന്ധി. ഗോവയിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന പര്യാടനത്തിനിടെയാണ് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് പ്രിയങ്ക പ്രിയങ്കരിയാകുന്നത്. 2022 ലെ ഗോവ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസിപ്പോള്‍. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഗോവയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. വെള്ളിയാഴ്ചയാണ് പ്രിയങ്ക ഗോവയിലെത്തിയത്. റാലികളില്‍ പങ്കെടുത്ത പ്രിയങ്ക, പരിപാടിയില്‍ ഒരുക്കിയ ആദിവാസികളുടെ നൃത്തത്തിനൊപ്പം ചുവടുവച്ചു. ആ വീഡിയോ കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത് തരംഗമായിരിക്കുകയാണ്. മോര്‍പിര്‍ല ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു പ്രിയങ്ക ആദിവാസികള്‍ക്കൊപ്പം നൃത്തം ചെയ്തത്. ഗോവ തിരിച്ച് പിടിക്കാനുള്ള കരു നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്നാല്‍ ഇതിന് തിരിച്ചടിയെന്നോണം കോണ്‍ഗ്രസിന്റെ പാളയത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി സന്ദര്‍ശനത്തിനെത്തിയ ഇന്നലെ, കോണ്‍ഗ്രസിന്റെ നേതാക്കളുടെ കൂട്ടരാജി വലിയ വാര്‍ത്തയായിരുന്നു. മുന്‍മുഖ്യമന്ത്രി ലുസീഞ്ഞോ ഫലേരോ എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
പൊര്‍വോറിം നിയോജക മണ്ഡലത്തിലെ ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കളാണ് വെള്ളിയാഴ്ച രാവിലെ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് ആരോപിച്ച നേതാക്കള്‍ സ്വതന്ത്ര എംഎല്‍എ ഖൗണ്ടയെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചത്. തെക്കന്‍ ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊറീനോ റിബെലോയുടെ രാജി പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിക്കുന്ന കര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ അലിക്‌സോ റെജിനല്‍ഡോ ലോറന്‍കോയുടെ സ്വാനാര്‍ഥിത്വത്തില്‍ താന്‍ അസ്വസ്ഥനാണെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോണ്‍ഗ്രസ്, ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യുമായി സഖ്യമുണ്ടാക്കിയതില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് നേതാക്കളുടെ കൂട്ടരാജി.
Smt. @priyankagandhi joins the tribal women of Morpirla village during a phenomenal performance of their folk dance.#PriyankaGandhiWithGoa pic.twitter.com/p0ae6mKM9x
— Congress (@INCIndia) December 10, 2021
എന്നാല്‍ ജിഎഫ്പിയുമായുള്ളതിനെ സഖ്യമായി കാണാനാകില്ലെന്നും കോണ്‍ഗ്രസിന് പിന്തുണ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും ഗോവയിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി ചിദംബരം വ്യക്തമാക്കി. പ്രയങ്കയും രാഹുലും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും പാളയത്തിലെ പട ഗോവയില്‍ തിരിച്ചടിയാകുമെന്ന സൂചനയും ചിലര്‍ നല്‍കുന്നുണ്ട്.