രണ്ടു കോടിയുടെ ചിത്രം വാങ്ങാന്‍ പ്രിയങ്ക നിര്‍ബന്ധിച്ചു;പത്മഭൂഷണ്‍ വാഗ്ദാനം നല്‍കിയതായും റാണാ കപൂറിന്റെ മൊഴി
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് മുതല്‍ റാണാ കപൂര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
മുംബൈ:നെഹ്‌റു കുടുംബത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യെസ് ബാങ്ക് സഹ സ്ഥാപകൻ റാണാ കപൂർ.യെസ് ബാങ്ക് കേസില്‍ അറസ്റ്റിലായ റാണാ കപൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന് നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. രണ്ടു കോടി രൂപയ്ക്ക് എം എഫ് ഹുസൈന്റെ ചിത്രം വാങ്ങാന്‍ പ്രിയങ്ക ഗാന്ധി നിര്‍ബന്ധിച്ചെന്നും പത്മഭൂഷണ്‍ വാഗ്ദാനം നല്‍കിയെന്നുമാണ് മൊഴി.ഇതിനായി തന്നെ സമീപിച്ചത് കോണ്‍ഗ്രസ് നേതാവായ മുരളി ദേവ്‌റെ ആണെന്നും റാണാ കപൂര്‍ ഇഡിക്ക് മുന്നില്‍ മൊഴി നല്‍കി.
ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്‌കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.രണ്ട് കോടി രൂപയുടെ ചെക്ക് മുരളി ദേവ്‌റ ആവശ്യപ്പെട്ട പ്രകാരമാണ് നല്‍കിയത്. പെയിന്റിങ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചെന്ന് അന്തരിച്ച മുരളി ദേവ്‌റയുടെ മകന്‍ മിലിന്ദ് ദേവ്‌റ പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂര്‍ വെളിപ്പെടുത്തുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യെസ് ബാങ്ക് സഹസ്ഥാപകന്‍, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാരായ കപില്‍, ധീരജ് വാധവന്‍ എന്നിവര്‍ക്കെതിരെ ഇഡി സമര്‍പ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കും മുരളി ദേവ്‌റക്കുമെതിരെ ഗൗരവകരമായ മൊഴികളുള്ളത്.
സോണിയയുടെ ചികിത്സക്ക് സഹായിച്ചെന്നും തന്നെ വേണ്ടരീതിയില്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അഹമ്മദ് പട്ടേല്‍ തന്നോട് പറഞ്ഞതായി കപൂര്‍ ഇഡിയോട് വെളിപ്പെടുത്തി. ചിത്രം വാങ്ങാന്‍ മിലിന്ദ് ദേവ്‌റയാണ് തന്നെ പ്രേരിപ്പിച്ചതെന്നും കപൂര്‍ പറഞ്ഞു.ചിത്രം വാങ്ങാന്‍ താല്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധത്താലാണ് വാങ്ങിയതെന്നും റാണ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ച് മുതല്‍ റാണാ കപൂര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.റാണ കപൂറിന്റെ 2,800 കോടിയുടെ സ്വത്തുക്കളും എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.