അലിഗഢ് സര്‍വകലാശാല നിയമ വിഭാഗം ചെയര്‍മാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

വൈറസ് ബാധയെതുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ജെഎന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പ്രഫ. ഷക്കീല്‍ അഹമ്മദ് ഇന്ന് രാവിലെയാണ് മരിച്ചത്.

Update: 2021-05-08 09:22 GMT

ലഖ്‌നൗ: അലിഗഢ് സര്‍വകലാശാലയിലെ ഒരു അധ്യാപകന്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.സര്‍വകലാശാലയിലെ നിയമ വിഭാഗം ചെയര്‍മാന്‍ പ്രഫ. ഷക്കീല്‍ അഹമ്മദ് സമദാനിയാണ് മരിച്ചത്. വൈറസ് ബാധയെതുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ജെഎന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പ്രഫ. ഷക്കീല്‍ അഹമ്മദ് ഇന്ന് രാവിലെയാണ് മരിച്ചത്.

സാമൂഹിക പ്രവര്‍ത്തകനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായിരുന്നു. നില ഗുരുതരമായതിനെതുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മുന്‍ ഡീനും ലോ ഫാക്കല്‍റ്റി ആക്ടിംഗ് വൈസ് ചാന്‍സലറുമായ പ്രഫ. ഷബ്ബീര്‍ അഹമ്മദ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അലിഗഢ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ജെഎന്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ ഫാക്കല്‍റ്റി ചെയര്‍മാന്‍ പ്രഫസര്‍ ഷാദാബ് ഖാനും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടുത്തിടെ മരിച്ചിരുന്നു.

Tags:    

Similar News