പോപുലര്‍ ഫ്രണ്ട് നിരോധനം; ഫാഷിസ്റ്റ് കടന്നാക്രമണം: പുരോഗമന യുവജന പ്രസ്ഥാനം

മുസ്‌ലിംകള്‍ക്ക് സ്വയം സംഘടിക്കാന്‍ അവകാശമുണ്ടെന്നും സംഘടന പറഞ്ഞു.

Update: 2022-09-28 08:53 GMT

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരേ പുരോഗമന യുവജന പ്രസ്ഥാനം. പോപുലര്‍ ഫ്രണ്ട് നിരോധനം ഫാഷിസ്റ്റ് കടന്നാക്രമണമെന്ന് സംഘടന പ്രതികരിച്ചു. മുസ്‌ലിംകള്‍ക്ക് സ്വയം സംഘടിക്കാന്‍ അവകാശമുണ്ടെന്നും സംഘടന പറഞ്ഞു.

തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ സംഘടനകളാണെന്നു ചൂണ്ടിക്കാട്ടി റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നിവയ്ക്കാണ് നിരോധനം.

സപ്തംബര്‍ 22, 27 തിയ്യതികളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സംസ്ഥാന പോലിസ് എന്നിവര്‍ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ വ്യാപക റെയ്ഡ് നടത്തിയിരുന്നു. ചൊവ്വാഴ്ച്ചത്തെ റെയ്ഡില്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.

നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ ആര്‍എസ്എസ് കാര്യാലയത്തിനും പ്രധാനപ്പെട്ട നേതാക്കള്‍ക്കും കേന്ദ്ര സേന സുരക്ഷയൊരുക്കിയിട്ടുണ്ട്.

Similar News