പ്രമുഖ പണ്ഡിതന്‍ സി എ സഈദ് ഫാറൂഖി അന്തരിച്ചു

Update: 2024-06-03 17:57 GMT
മലപ്പുറം: പ്രമുഖ പണ്ഡിതനും കെഎന്‍എം മര്‍കസുദ്ദഅ്‌വ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ സി എ സഈദ് ഫാറൂഖി(65) അന്തരിച്ചു. സിഐഇആര്‍ കരിക്കുലം സമിതി ചെയര്‍മാന്‍, കേരള ജംഇയ്യത്തുല്‍ ഉലമ അസി. സെകട്ടറി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്, ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ ഗവേണിങ് ബോഡി അംഗം, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ മസ്ജിദ് ഖതീബ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അല്‍ഫിത്‌റ ഇസ് ലാമിക് പ്രീ സ്‌കൂള്‍ പദ്ധതിയുടെ സ്ഥാപകനും ഡയരക്ടറുമാണ്. വളരെക്കാലം സംസ്ഥാന സര്‍ക്കാറിന്റെ കരിക്കുലം കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. ഭാഷാധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

    പ്രമുഖ പണ്ഡിതന്‍ പരേതനായ സി എ മുഹമ്മദ് മൗലവിയുടെ മകനാണ്. ഭാര്യമാര്‍: പരേതയായ മുനീറ, ശമിത. മക്കള്‍: ഹംന സഈദ്, റാഇദ് സഈദ്, ഹിബ സഈദ്, ഫാത്വിമ, സാഇദ്. മരുമക്കള്‍: സാജിത്, അജ്‌ലാന്‍, ആയിശ. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മോഡേണ്‍ ബസാര്‍ അല്‍ഫിത്വ് റ സെന്ററിലും ശേഷം 11ന് മാത്തോട്ടം മസ്ജിദിലും. തുടര്‍ന്ന് മാത്തോട്ടം ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Tags:    

Similar News