പുതുച്ചേരിയില്‍ ഈ മാസം 22ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട ലെഫ്റ്റനന്റ് ഗവര്‍ണര്‍

പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിറകേയാണ് നടപടി.

Update: 2021-02-18 14:06 GMT
പുതുച്ചേരിയില്‍ ഈ മാസം 22ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട ലെഫ്റ്റനന്റ് ഗവര്‍ണര്‍

പുതുച്ചേരി: പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റതിനു പിന്നാലെ ഫെബ്രുവരി 22ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിറകേയാണ് നടപടി.

ഡിഎംകെയിലെയും എന്‍ആര്‍ കോണ്‍ഗ്രസിലെയും ഓരോ എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുളള ശ്രമം പുരോഗമിക്കന്നതിനിടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 22ന് വൈകീട്ട് അഞ്ചിനു മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സഭാ നടപടികള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡിഎ സഖ്യത്തിനും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനും 14 വീതം എംഎല്‍എ മാരുടെ പിന്തുണയാണുളളത്.

ആകെ 33 സമാജികരുളള പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷത്തിന് 17സീറ്റാണ് വേണ്ടത്. നാല് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Tags:    

Similar News