പുല്‍വാമ ആക്രമണം മരിച്ചവരില്‍ വയനാട് സ്വദേശിയും

Update: 2019-02-15 02:13 GMT

പുല്‍വാമ: പുല്‍വാമയില്‍ സിആര്‍പിഎഫിനുനേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരണം. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി. 82ാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കം 44 പേരാണ് ഇന്നലത്തെ ആക്രമണത്തില്‍ മരിച്ചത്.

ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ അവന്തിപ്പുരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25നാണ്, ജമ്മുകശ്മീരിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ആക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്.

Tags:    

Similar News