കേന്ദ്ര റെയില്‍വേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചു; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മൂന്ന് മന്ത്രിമാര്‍
റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുമ്പ് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്തിടപ്പാടുകളും നടത്തിയിരുന്നു.
ന്യൂഡല്‍ഹി: നേമം ടെര്‍മിനല്‍ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചെന്ന് മന്ത്രിമാരുടെ പരാതി. കൂടിക്കാഴ്ച നിഷേധിച്ചതിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവര്‍ പറഞ്ഞു.
റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുമ്പ് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്തിടപ്പാടുകളും നടത്തിയിരുന്നു.
എന്നാല്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് നല്‍കിയത്. റെയില്‍വേ സഹമന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.