'രാജ്ഭവനെ സംഘപരിവാര്‍ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി'; ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫ്

Update: 2022-08-21 12:08 GMT

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എല്‍ഡിഎഫ്. രാജ്ഭവനെ ഗവര്‍ണര്‍ സംഘപരിവാര്‍ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണര്‍ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യരുത്. ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമെന്നും ഗവര്‍ണര്‍ പദവിക്ക് ചേരാത്ത വിധം പ്രവര്‍ത്തിക്കുന്നതായും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

ഉന്നതമായ അക്കാദമിക പാരമ്പര്യമുള്ള അധ്യാപകനാണ് വി.സി. ഗവര്‍ണര്‍ ആര്‍എസ്എസ് സേവകനെ പോലെ തരം താഴുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേരള ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരായ ക്രിമിനല്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും ജയരാജന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ വച്ച് ഗൂഡാലോചന നടത്തിയെന്ന പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഗവര്‍ണര്‍ പൗരത്വ ഭേദഗതിയെ ന്യായീകരിച്ചു. എന്നാല്‍ ചരിത്ര കോണ്‍ഗ്രസ് വേദി രാഷ്ട്രീയ വേദിയല്ല. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ സംഘപരിവാറിന്റെ ശബ്ദമായി. അതാണ് അവിടെ പ്രതിഷേധമുണ്ടാകാന്‍ കാരണം. ഇങ്ങനെയൊക്കെ കള്ളം പറയാന്‍ ഈ പദവിയിലില്‍ ഇരിക്കുന്ന ആള്‍ക്ക് സാധിക്കുമോ? വൈസ് ചാന്‍സലര്‍ക്കെതിരായ വ്യക്തിഹത്യ പരാമര്‍ശം പിന്‍വലിക്കണം. നാളെ മുതല്‍ നിയമസഭയില്‍ ഗവര്‍ണറുടെ നടപടി ചര്‍ച്ചയാകും. കെ സുധാകരന്‍ ചക്കിക്കൊത്ത ചങ്കരനാണ്. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News