കെ സി വേണുഗോപാല്‍ രാജസ്ഥാനില്‍നിന്ന് രാജ്‌സഭയിലേക്ക് മല്‍സരിക്കും
മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് മധ്യപ്രദേശില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും.
ന്യൂഡല്‍ഹി: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാജസ്ഥാനില്‍നിന്നും രാജ്യസഭയിലേക്ക് മല്‍സരിക്കും. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി അംഗീകാരം നല്‍കി. മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് മധ്യപ്രദേശില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ഇവരടക്കം ഒമ്പത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
കെ ടി എസ് തുള്‍സി, ഫൂലോ ദേവി നേതാം എന്നിവര്‍ ചത്തീസ്ഗഢില്‍നിന്നും ഷഹ്‌സാദ അന്‍വര്‍ ജാര്‍ഖണ്ഡില്‍നിന്നും ദിഗ് വിജയ് സിങിനെ കൂടാതെ ഫൂല്‍ സിങ് ബറാഇ മധ്യപ്രദേശില്‍നിന്നും മഹാരാഷ്ട്രയില്‍നിന്ന് രാജീവ് സതവും മേഘാലയില്‍നിന്ന് കെന്നഡി കോര്‍ണിലിയസ് കെയിമും രാജസ്ഥാനാല്‍നിന്ന് വേണുഗോപാലിനു പുറമെ നീരജ് ദംഘിയും മല്‍സരിക്കും.