ആദ്യം അപകട മരണമെന്ന് കരുതി; റാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന മൂന്നു പേരും അറസ്റ്റില്‍

Update: 2024-12-16 09:32 GMT

പത്തനംതിട്ട: റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ച് കൊന്ന മൂന്ന് പേര്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് എറണാകുളത്തെ രഹസ്യത്താവളത്തില്‍ നിന്ന് പിടിയിലായത്. ഇന്നലെ രാത്രി 9.30 ഓടെയാണ് റാന്നി ചേതോങ്കര സ്വദേശി അമ്പാടിയെ കാറിടിക്കുന്നത്. ഇടിച്ച കാര്‍ നിര്‍ത്താതെപോയി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലിരിക്കെ അര്‍ധരാത്രിയോടെ മരണമടഞ്ഞു.

സാധാരണ അപകടമരണം എന്ന രീതിയിലാണ് റാന്നി പോലീസ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ രാത്രി വൈകി പോലീസിന് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകട മരണമല്ല, കൊലപാതകമാണ് എന്ന് വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റാന്നി ബിവറേജസ് ചില്ലറ വില്‍പ്പനശാലയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇടിച്ചശേഷം കടന്നുകളഞ്ഞ കാര്‍ രാത്രി തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Similar News