ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് പരോള്‍
2002ല്‍ തന്റെ മാനേജരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് റാം റഹിമിനെ കോടതി ശിക്ഷിച്ചിരുന്നു. 2017ലാണ് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉയര്‍ന്നുവന്നത്
2002ല്‍ തന്റെ മാനേജരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് റാം റഹിമിനെ കോടതി ശിക്ഷിച്ചിരുന്നു. 2017ലാണ് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉയര്‍ന്നുവന്നത്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റാം റഹിമിന് അവധി ലഭിച്ചിരിക്കുന്നത്. പഞ്ചാബില്‍ ഇയാള്‍ക്ക് ആയിരക്കണക്കിന് അനുയായികള്‍ ഉണ്ട്.രോഗിയായ അമ്മയെ കാണാനും വൈദ്യപരിശോധന നടത്താനും അദ്ദേഹത്തിന് നേരത്തെ മൂന്ന് അടിയന്തര പരോളുകള്‍ നല്‍കിയിരുന്നു.
എല്ലാകാലത്തും വിവാദനായകനായിരുന്നു രാജസ്ഥാന്‍ സ്വദേശിയായ റാം റഹീം സിങ്. 1990 സെപ്തംബര്‍ 23ന് ദേര സച്ച സൗദ സമൂഹത്തിന്റെ തലവനായതോടെ വിവാദങ്ങള്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചു.2014 ല്‍ രാഷ്ട്രീത്തിലേക്ക് രംഗപ്രവേശം നടത്തിയ ഗുര്‍മീത് ഹരിയാന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പരസ്യമായി രംഗത്തെത്തി. ഇതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലും ഈ വിവാദ ആള്‍ദൈവം പ്രതിയായി.