ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു
ആറു മാസം മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് കുടുംബം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ ബലാഝംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. തിങ്കളാഴ്ച അര്‍ധരാത്രിയില്‍ ന്യൂ തിലക് നഗറില്‍ പെണ്‍കുട്ടിയുടെ അമ്പത് വയസുള്ള പിതാവിനെ അക്രമികള്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പീഡനകേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. പ്രതികളുടെ ഭാഗത്ത് നിന്ന് കുടുംബത്തിന് നേരത്തെ ഭീഷണി നേരിട്ടിരുന്നു.
ആറു മാസം മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് കുടുംബം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. തുടര്‍ന്ന് കേസിലെ മൂന്ന് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഉന്നത പോലിസ് ഉദ്യാഗസ്ഥന്‍ പറഞ്ഞു.