കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തില്‍ 30ന് റീ പോളിങ്
ഇവിടെ വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ കൂടുതല്‍ കണ്ടത്
കൊച്ചി: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കണ്ടെത്തിയ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍പെട്ട കളമശ്ശേരിയിലെ ബൂത്ത് നമ്പര്‍ 83ല്‍ ഏപ്രില്‍ 30ന് റീപോളിങ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഇവിടെ വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ കൂടുതല്‍ കണ്ടത്. ഇതേത്തുടര്‍ന്ന് അസാധാരണമാണെന്നും റീപോളിങ് നടത്താന്‍ തീരുമാനിച്ചിരുന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ് അന്നുതന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണമെടുക്കുന്നതിനിടെയാണ് കൂടുതല്‍ വോട്ട് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു സ്ഥലത്തെത്തിയ ജില്ലാ കലക്്ടറുടെ നേതൃത്വത്തില്‍ വോട്ടിങ് മെഷീന്‍ മറ്റൊരിടത്തേക്ക് മാറ്റി. 215 വോട്ടര്‍മാരാണ് 83ാം ബൂത്തില്‍ വോട്ട് ചെയ്തത്. ഇത് എണ്ണിയപ്പോള്‍ 258 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് കണ്ടത്.