കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതിനെ ചൊല്ലി വാക് പോര് നിലനില്‍ക്കെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, ഗുലാം നബി ആസാദ് എന്നിവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രിയും റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ(എ) പ്രസിഡന്റുമായ രാംദാസ് അത്താവലെ. മുതിര്‍ന്ന നേതാക്കളോട് കോണ്‍ഗ്രസ് അനാദരവ് കാണിക്കുന്നുണ്ടെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പോലെ ഇരുവരും കോണ്‍ഗ്രസ് വിടണമെന്നും ബിജെപി അവരെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, സച്ചിന്‍ പൈലറ്റിനോടും അനാദരവ് കാട്ടിയിരുന്നു. അദ്ദേഹം പിന്നീട് വിട്ടുവീഴ്ചയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. കപില്‍ സിബലും ആസാദും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ ആരോപണം. അതിനാല്‍ ഇരുവരും രാജിവയ്ക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് അവര്‍ ഇത്രയും വര്‍ഷങ്ങള്‍ ചെലവഴിച്ചത്. എന്നാലും അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരണം. എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഇനിയും വര്‍ഷങ്ങളോളം അധികാരത്തില്‍ തുടരും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 350 ലേറെ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും രാംദാസ് അത്താവലെ പറഞ്ഞു.
Ready to welcome Ghulam Nabi Azad, Kapil Sibal in BJP: Ramdas Athawale