ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ രണ്ട് ക്ലസ്റ്ററുകളിലായി റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഒരു അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡിസംബര്‍ 22ന് നടന്ന ഏകദിന അധ്യാപക പരിശീലനത്തില്‍ ഹസന്‍ഗഞ്ച് ക്ലസ്റ്ററിലേയും കോര്‍ഹ ക്ലസ്റ്ററിലേയും 19 വില്ലേജുകളിലെ റിഹാബ് ട്യൂഷന്‍ സെന്ററുകളില്‍ നിന്നുള്ള 40 അധ്യാപകര്‍ പങ്കെടുത്തു.
പ്രഥം എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സിലബസ് മൊഡ്യൂളിനെ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. ചിത്രങ്ങളിലൂടെയും ഗെയിമുകളിലൂടെയും കുട്ടികളെ പഠിപ്പിക്കുന്ന പഠന രീതിയാണ് മൊഡ്യൂള്‍. റിഹാബ് പ്രോഗ്രാം മാനേജര്‍മാരായ ഇന്‍സാഫുദ്ദീന്‍, രജ്ഞീഷ് കുമാര്‍, തസ്‌നിം ആരിഫ് എന്നിവര്‍ ക്യാംപിനെ കുറിച്ച് വിവരിക്കുകയും അധ്യാപകര്‍ക്ക് പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.
റിഹാബ് ഫീല്‍ഡ് ഓഫിസര്‍മാരായ നെഹാല്‍ അഹമ്മദ്, ജനാറുല്‍ ഹഖ്, അസിമുദ്ദീന്‍, എംഡി അബ്ബാസ്, തസ്‌ലീം നേതൃത്വം നല്‍കി.