ഷാര്‍ജയിലെ അല്‍ ദൈദില്‍ വിദേശികള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കുന്നത് നിരോധിച്ചു
. പ്രദേശത്തെ പൗരന്മാരുടെ സുരക്ഷയും സമാധാനവും മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ദൈദ് മന്‍സിപ്പല്‍ പ്രദേശത്തെ നഗരത്തിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും വിദേശികള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കുന്നത് നിരോധിച്ചു. സുപ്രീം കൗണ്‍സില്‍ അംഗം ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശത്തെ പൗരന്മാരുടെ സുരക്ഷയും സമാധാനവും മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ആളുകളുമായി നിരവധി തവണ നടത്തിയ ചര്‍ച്ചകള്‍ ശേഷമാണ് തീരുമാനം. വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കാതിരിക്കാന്‍ കെട്ടിട ഉടമകളെ ബോധവല്‍ക്കരിക്കല്‍ വില്ലേജ് കൗണ്‍സിലിന്റെയും മുന്‍സിപ്പല്‍ കൗണ്‍സിലിന്റെയും ഉത്തരവാദിത്തമാണെന്ന് അല്‍ ദൈദ്് മുന്‍സിപ്പാലറ്റി ഡയറക്ടര്‍ അലി മുശാബഹ് അല്‍ തുനൈജി പറഞ്ഞു.