ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വനാഥ് സിന്‍ഹയും കെ വാസുകിയും തിരിച്ചെത്തി

അവധിയിലായിരുന്ന തിരുവനന്തപുരം മുന്‍ കലക്ടര്‍ കെ വാസുകിയെ ലാന്‍ഡ് റവന്യൂ കമ്മിഷണറായി നിമയിച്ചു. ദുരന്ത നിവാരണ കമ്മീഷണര്‍ ചുമതലയും വാസുകിക്കാണ്.

Update: 2022-09-22 19:27 GMT
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വനാഥ് സിന്‍ഹയും കെ വാസുകിയും തിരിച്ചെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. ബിശ്വനാഥ് സിന്‍ഹ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. അവധിയിലായിരുന്ന തിരുവനന്തപുരം മുന്‍ കലക്ടര്‍ കെ വാസുകിയെ ലാന്‍ഡ് റവന്യൂ കമ്മിഷണറായി നിമയിച്ചു. ദുരന്ത നിവാരണ കമ്മീഷണര്‍ ചുമതലയും വാസുകിക്കാണ്.

ഡോ. കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി ചുമതലയേല്‍ക്കും. കുടുംബശ്രീ എക്‌സി. ഡയറക്ടറായി ജാഫര്‍ മാലിക്കും മില്‍മ എംഡിയായി ആസിഫ് കെ യൂസഫും നിയമിതരാകും. രത്തന്‍ ഖേല്‍ക്കറിനെ ടാക്‌സ്, എക്‌സൈസ് വകുപ്പ് സെക്രട്ടറിയായും നിയമിക്കും.

Tags:    

Similar News