ഇറാഖിലെ ഐനുല്‍ അസദ് വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം

കുറഞ്ഞത് 10 റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യവും യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയും അറിയിച്ചു.

Update: 2021-03-03 09:45 GMT

ബഗ്ദാദ്: യുഎസ്, സഖ്യസേനാ ഇറാഖ് സൈന്യങ്ങള്‍ തമ്പടിച്ച പടിഞ്ഞാറന്‍ ഇറാഖി പ്രവിശ്യയായ അന്‍ബറിലെ ഐനുല്‍ അസദ് വ്യോമതാവളത്തിനു റോക്കറ്റാക്രമണം. കുറഞ്ഞത് 10 റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യവും യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയും അറിയിച്ചു.പ്രാദേശിക സമയം രാവിലെ 7.20 ഓടെയാണ് ആക്രമണമുണ്ടായതെന്ന് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് കേണല്‍ വെയ്ന്‍ മരോട്ടോ ട്വിറ്ററില്‍ അറിയിച്ചു.

ആക്രമണത്തില്‍ കാര്യമായ നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നറിയിച്ച ഇറാഖി സൈന്യം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. വ്യോമതാവളത്തില്‍ നിന്നു 8 കിലോമീറ്റര്‍ (5 മൈല്‍) അകലെ നിന്നാണ് 13 ഓളം റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് ബാഗ്ദാദ് ഓപ്പറേഷന്‍ കമാന്‍ഡ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ബാഗ്ദാദി നഗരത്തിന് പടിഞ്ഞാറ് ബയാദര്‍ പ്രദേശത്ത് നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് മറ്റൊരു ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനും പറഞ്ഞു. കഴിഞ്ഞയാഴ്ച ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ ഇറാന്‍ വിന്യസിച്ച സൈനിക ലക്ഷ്യങ്ങളെ ആക്രമിച്ചതായി യുഎസ് പറഞ്ഞതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്.

Tags:    

Similar News