ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ഇറാന്‍

വാഷിങ്ടണും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് റൂഹാനിയുടെ ഈ പരാമര്‍ശം

Update: 2020-04-25 15:58 GMT

തെഹ്‌റാന്‍: ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും എന്നാല്‍, തങ്ങളായിട്ട് മേഖലയില്‍ സംഘര്‍ഷത്തിന് തുടക്കമിടില്ലെന്നും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.വാഷിങ്ടണും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് റൂഹാനിയുടെ ഈ പരാമര്‍ശമെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപോര്‍ട്ട് ചെയ്തു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പക്ഷേ, ഇത് ഒരിക്കലും മേഖലയില്‍ സംഘര്‍ഷത്തിനും പിരിമുറുക്കത്തിനും തുടക്കം കുറിക്കുന്ന ഒന്നാവില്ലെന്നും റൂഹാനി ടെലഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.

യുഎസ് കപ്പലുകളെ ശല്യംചെയ്യുന്ന ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ യുഎസ് നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഈ മാസം ആദ്യം ഗള്‍ഫ് കടലിടുക്കില്‍ 11 റെവല്യൂഷണറി ഗാര്‍ഡ് നാവിക സേനാ കപ്പലുകള്‍ യുഎസ് നാവിക, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് സമീപം യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു.  

Tags:    

Similar News