വീണ്ടും ഒഴിഞ്ഞ കസേരകള്‍: നാണംകെട്ട് രാജ്‌നാഥ്‌സിങും ഗൗതം ഗംഭീറും മനോജ് തിവാരിയും

നേരത്തെ മീറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സമാന അനുഭവം നേരിട്ടിരുന്നു. കൂടാതെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന ദുരനുഭവം ഏല്‍ക്കേണ്ടിവന്നു.

Update: 2019-05-02 10:46 GMT

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും ഡല്‍ഹിയില്‍ ആളുകൂടിയില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകര്‍. ഡല്‍ഹിയില്‍ മല്‍സരിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിക്കും മുന്‍ ക്രിക്കറ്ററും സംഘപരിവാര അനുകൂലിയുമായ ഗൗതംഗംഭീറും വേണ്ടി ന്യൂഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിനാണ് ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞ് കിടന്നത്. ഡല്‍ഹിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ആളില്ലാത്തതിനാല്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപോര്‍ട്ട് ചെയ്തത്.

ബിജെപിക്ക് പല സംസ്ഥാനത്തും സമാന അനുഭവം നേരിടേണ്ടി വരുന്നത് ഏറിക്കൊണ്ടിരിക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും സമാനമായ ദുരനുഭവമുണ്ടായത്. നേരത്തെ മീറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സമാന അനുഭവം നേരിട്ടിരുന്നു. ആളില്ലാത്ത ഒഴിഞ്ഞ കസേരകളോടായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്. കൂടാതെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന ദുരനുഭവം ഏല്‍ക്കേണ്ടിവന്നു. അന്ന് ഒഴിഞ്ഞ കസേരകള്‍ ഒളിപ്പിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് രാജ്‌നാഥ് സിങ്ങിനും കഴിഞ്ഞദിവസം ഇതേ അനുഭവം നേരിട്ടത്. മെയ് 12നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. കുറവ് ജനപങ്കാളിത്തം പല തിരഞ്ഞെടുപ്പ് യോഗങ്ങളിലും റാലികളിലും അനുഭവപ്പെട്ടതോടെ ആശങ്കയിലാണ് ബിജെപി നേതൃത്വം.


Similar News