നിയമസഭാ തിരഞ്ഞെടുപ്പ്: ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Update: 2021-03-10 12:16 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആര്‍എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിക്കും. ഇരവിപുരത്ത് ബാബു ദിവാകരന്‍, കുന്നത്തൂര്‍ ഉല്ലാസ് കോവൂര്‍, ആറ്റിങ്ങല്‍ അഡ്വ. എ ശ്രീധരന്‍ എന്നിവര്‍ സ്ഥാനാര്‍ഥികളാവും. സംവരണ മണ്ഡലമായ ആറ്റിങ്ങല്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ആര്‍എസ്പിയില്‍ നേരത്തെ തന്നെ ധാരണയായിരുന്നു. പാര്‍ട്ടി സെക്രട്ടറി എ എ അസീസ് ഇരവിപുരത്ത് മല്‍സരിക്കുമെന്ന സൂചന നേരത്തെ നല്‍കിയിരുന്നുവെങ്കിലും, ഒടുവില്‍ ബാബു ദിവാകരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Similar News