ശബരിമല: കോഴിക്കോട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം
മിഠായി തെരുവില്‍ സമാധാനപരമായി പരിപാടി അവതരിപ്പിച്ച ശേഷം പിരിഞ്ഞു പോവുകയായിരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു നേരെ സംഘടിച്ചെത്തിയ 30ഓളം വരുന്ന ആര്‍എസ്സുകാര്‍ വടിയും ആയുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു.
കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്കു അഭിവാദ്യം അര്‍പ്പിക്കാന്‍, സാംസ്‌കാരിക പ്രവര്‍ത്തകരും വില്ലുവണ്ടി പ്രവര്‍ത്തകരും കോഴിക്കോട്ടു സംഘടിപ്പിച്ച പരിപാടിക്കു നേരെ ആര്‍എസ്എസ് ആക്രമണം. മിഠായി തെരുവില്‍ സമാധാനപരമായി പരിപാടി അവതരിപ്പിച്ച ശേഷം പിരിഞ്ഞു പോവുകയായിരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു നേരെ സംഘടിച്ചെത്തിയ 30ഓളം വരുന്ന ആര്‍എസ്സുകാര്‍ വടിയും ആയുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സ്ത്രീകളടക്കമുള്ളവര്‍ക്കു നേരെ ക്രൂരമായ ആക്രമണമാണ് ആര്‍എസ്എസ് അഴിച്ചു വിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ നിസ അധ്യക്ഷ സുഹ്‌റ, ബാബുരാജ് ഭഗവതി, അംബിക, അഖില്‍ മെനിക്കോട്ട്, ആദിത്യന്‍ സന്ധ്യ ഷാജി, ഒ പി രവീന്ദ്രന്‍, യമുന ചുങ്കപ്പള്ളി, റെനോയര്‍ പനങ്ങാട്ട്, അമൃത എന്‍, ഷാഹിദ ഷാ, ശ്രീജിത് കാനങ്ങാട്ടില്‍, ശ്രീകാന്ത് ഉഷ പ്രഭാകരന്‍, സിപി ജിഷാദ്, സനീഷ് കുന്നമംഗലം എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് പോലിസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്.