പാലപ്പെട്ടിയിലെ ആര്‍എസ്എസ് ബോംബ് ശേഖരം: കണ്ടെടുത്തത് 14 ഇലക്ട്രിക് ഡിറ്റൊണേറ്ററുകളും 5 ജലാറ്റിന്‍ സ്റ്റിക്കുകളും

പാലപ്പെട്ടി കുണ്ടുചിറ പാലത്തിനു താഴെ താമസിക്കുന്ന കൊല്ലം എഴുകോണ്‍ പവിത്രേശ്വരം വില്ലേജില്‍ റാം നിവാസില്‍ രമണന്‍ പിള്ളയുടെ മകന്‍ ഗണേഷന്‍ എന്ന റാം (30) മിന്റെ വീട്ടില്‍നിന്നാണ് ഇന്ന് രാവിലെ 11 മണിയോടെ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തത്.

Update: 2022-04-02 13:36 GMT

പൊന്നാനി: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ബോംബ് ശേഖരം പിടികൂടിയ സംഭവത്തില്‍ സ്‌ഫോടക വസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പെരുമ്പടപ്പ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതി ഗണേഷ്

പാലപ്പെട്ടി കുണ്ടുചിറ പാലത്തിനു താഴെ താമസിക്കുന്ന കൊല്ലം എഴുകോണ്‍ പവിത്രേശ്വരം വില്ലേജില്‍ റാം നിവാസില്‍ രമണന്‍ പിള്ളയുടെ മകന്‍ ഗണേഷന്‍ എന്ന റാം (30) മിന്റെ വീട്ടില്‍നിന്നാണ് ഇന്ന് രാവിലെ 11 മണിയോടെ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തത്.


പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരമ്പടപ്പ് പോലിസ് നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ 14 ഇലക്ട്രിക് ടിറ്റൊനേറ്റര്‍, 5 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തു.ഇവ മാരക പ്രഹര ശേഷിയുള്ള ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് പോലിസ് അറിയിച്ചു. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളുടെ ഫോട്ടോയില്‍ ബോംബ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും എഫ്‌ഐആറില്‍ പോലിസ് ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ 1908ലെ സ്‌ഫോടക വസ്തു നിയമത്തിലെ 4(ബി)2, 5(എ) വകുപ്പുകള്‍ പ്രകാരം


കേസെടുത്തു. ഇയാള്‍ക്കെതിരേ വേറെയും കേസുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുറത്തുനിന്നുള്ളവര്‍ ഇവിടെ പതിവായി വരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരനാണ് പോലിസിനെ വിവരമറിയിച്ചത്.

ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ എവിടെനിന്നു ലഭിച്ചു, ഉണ്ടാക്കിയ ബോംബുകള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പെരുമ്പടപ്പ് പോലിസ് അറിയിച്ചു.



മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ ആര്‍എസ്എസ് സ്വാധീന മേഖലകളില്‍നിന്ന് അടുത്തിടെ നിരവധി ബോംബുകള്‍ പിടികൂടിയ സംഭവ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം ആര്‍എസ്എസിലേക്ക് എത്തുന്നതോടെ അവസാനിപ്പിക്കാറാണ് പതിവ്.

Tags:    

Similar News