അയോധ്യ കേസ് വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാവുമെന്നാണു പ്രതീക്ഷയെന്ന് ആര്‍എസ്എസ്
രാമക്ഷേത്രം നിര്‍മിക്കാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ പരിഹരിക്കണം. വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള മധ്യസ്ഥശ്രമം കുറേ കാലമായി നടക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കോടതിയെ സമീപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ കോടതി വാദം പൂര്‍ത്തിയായി. എല്ലാവരും തീരുമാനത്തിനായി കാത്തിരിക്കണം.
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രിംകോടതി വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന അഖില ഭാരതീയ കാര്യകാരി മണ്ഡലിനു ശേഷം വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രം നിര്‍മിക്കാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ പരിഹരിക്കണം. വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള മധ്യസ്ഥശ്രമം കുറേ കാലമായി നടക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കോടതിയെ സമീപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ കോടതി വാദം പൂര്‍ത്തിയായി. എല്ലാവരും തീരുമാനത്തിനായി കാത്തിരിക്കണം. തീരുമാനം ഹിന്ദുക്കള്‍ക്ക് അനുകൂലമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നുഴഞ്ഞുകയറ്റം തടയാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുമായി എല്ലാരാജ്യത്തിനും അസമിലെ പോലെ ഒരു ദേശീയ രജിസ്റ്റര്‍(എന്‍ആര്‍സി) ഉണ്ടായിരിക്കണം. പൗരത്വപ്പട്ടിക ഏതെങ്കിലും ഒരു സമുദായത്തിനെതിരല്ല. ഇത് രാഷ്ട്രത്തിന്റെ ഗുണത്തിനു വേണ്ടിയുള്ളതാണ്. ഇന്ത്യയിലെ താമസക്കാരല്ലാത്തവര്‍ക്ക് ഇന്ത്യയിലെ താമസക്കാര്‍ക്ക് നല്‍കുന്ന അതേ അവകാശങ്ങള്‍ നല്‍കരുത്. രാജ്യവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും തിരിച്ചറിഞ്ഞ് നിര്‍ത്തലാക്കണം. ഇത് ഓരോ സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. നിലവിലുള്ളതും ഏതൊരു സര്‍ക്കാരിനും അതിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, കുറ്റവാളികളെ ആരാണ് സംരക്ഷിക്കുന്നത് എന്നതു സംബന്ധിച്ച ശരിയായ വിവരമില്ലെന്നായിരുന്നു മറുപടി. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്നത് വളരെ പഴക്കമുള്ള ആവശ്യമാണ്. പൗരന്മാര്‍ക്ക് ഒരു ഏകീകൃത നിയമം ഉണ്ടായിരിക്കണമെന്നത് എല്ലാവരുടെയും താല്‍പ്പര്യമാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് കശ്മീരിലേക്ക് മടങ്ങിവരാനുള്ള അന്തരീക്ഷം ഒരുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.