ആര്‍എസ്എസ് നേതാവിനെ കാണാനില്ലെന്ന് പരാതി

Update: 2021-12-14 09:51 GMT

ഡെറാഡൂണ്‍: ആര്‍എസ്എസ്സിന്റെ നാഗ്പൂര്‍ ആസ്ഥാനമായുള്ള നേതാവ് സുകുമാര്‍ സത്യനാരായണ കറെയെ കാണാനില്ലെന്ന് പരാതി. ഒരാഴ്ച്ചയായി ആര്‍എസ്എസ് നേതാവിനെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവപ്രയാഗിലെ രഘുനാഥ് ക്ഷേത്രത്തില്‍ വച്ചാണ് കരേയെ അവസാനമായി കണ്ടതെന്ന് പോലിസ് പറഞ്ഞു. അവിടെ അദ്ദേഹം കുറച്ച് ദിവസങ്ങള്‍ താമസിച്ചിരുന്നു.

ഡിസംബര്‍ എട്ടിന് ഡല്‍ഹിയില്‍ നിന്ന് ശതാബ്ദി എക്‌സ്പ്രസില്‍ ഖാരെ ഡെറാഡൂണിലേക്ക് പുറപ്പെട്ടിരുന്നു. അദ്ദേഹം ഡൂണില്‍ എത്താത്തതിനെ തുടര്‍ന്ന് ആര്‍എസ്എസ് ഭാരവാഹികള്‍ അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലിസിനെ സമീപിക്കുകയും ഡെറാഡൂണില്‍ കേസെടുക്കുകയും ചെയ്തു.

സംഘത്തിന്റെ സംഘടനാ ഭാരവാഹിയായ 64 കാരനായ കാരെ ഡെറാഡൂണിന് പകരം ഹരിദ്വാറില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ദേവപ്രയാഗിലേക്ക് പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ആര്‍എസ്എസ് നേതാവ് ഹരിദ്വാറില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം ദേവപ്രയാഗിലേക്ക് ബസ് കയറിയതായി റെയില്‍വേ പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസ് ടി എസ് റാണ പറഞ്ഞു.

അന്വേഷണത്തിനിടെ, ദേവപ്രയാഗിലെ രഘുനാഥ ക്ഷേത്രത്തിലുണ്ടായിരുന്ന കാരെ ഋഷികേശിലേക്കുള്ള ബസ് എവിടുന്ന് കിട്ടുമെന്ന് ചോദിച്ചതായി പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുരേഷ് കോടിയാല്‍ പോലിസിനോട് പറഞ്ഞു.

ഇതോടെ ജിആര്‍പി സംഘം ഋഷികേശിലെത്തി. കാരിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോള്‍ നഗരത്തില്‍ തുടരുകയാണ്.

'ഡിസംബര്‍ 8 ന് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി അയാള്‍ ഒരാളുടെ അക്കൗണ്ടിലേക്ക് 25,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന്, ഡിസംബര്‍ 10ന് മറ്റൊരാള്‍ 50,000 രൂപ കാരെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്'. റാണ പറഞ്ഞു.

Tags:    

Similar News