കുറ്റകൃത്യങ്ങള്‍ക്ക് ആംബുലന്‍സുകളെ മറയാക്കി ആര്‍എസ്എസ്; ഷാന്‍ വധക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് ആംബുലന്‍സില്‍

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ കൃത്യത്തിനു ശേഷം ആംബുലന്‍സില്‍ രക്ഷപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്.

Update: 2021-12-22 19:07 GMT

ആലപ്പുഴ: രാഷ്ട്രീയ എതിരാളികളേയും തങ്ങള്‍ക്ക് വിയോജിപ്പുള്ളവരേയും കൊലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ആര്‍എസ്എസ് ആംബുലന്‍സുകളെ മറയാക്കുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ കൃത്യത്തിനു ശേഷം ആംബുലന്‍സില്‍ രക്ഷപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്. പോലിസിന്റെ ഭാഗത്തുനിന്ന് പരിശോധന ഉണ്ടാവില്ലെന്നതും അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താമെന്നതുമാണ് ആംബുലന്‍സുകളെ കുറ്റകൃത്യങ്ങള്‍ക്ക് മറയാക്കാന്‍ ആര്‍എസ്എസ്സിനെ പ്രേരിപ്പിക്കുന്നത്.

ഷാന്‍ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ ചേര്‍ത്തല താലൂക്ക് ആശുപത്രി സ്റ്റാന്‍ഡിലെ ആംബുലന്‍സ് ഡ്രൈവര്‍ അഖിലിനെ ഇന്നു പോലിസ് പിടികൂടിയതോടെയാണ് ഇതുസംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. പ്രതികള്‍ ആംബുലന്‍സിലാണ് രക്ഷപ്പെട്ടതെന്ന ഇയാളുടെ മൊഴി അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഷാനിനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം കണിച്ചുകുളങ്ങരയില്‍ കാര്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ ആംബുലന്‍സില്‍ രക്ഷപ്പെട്ടത്.

ബുധനാഴ്ച ഉച്ചയോടെ കാറിലെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ അഖിലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സിന് പോലിസ് കാവലും ഏര്‍പ്പെടുത്തി. പ്രതികള്‍ രക്ഷപ്പെട്ടത് ഈ ആംബുലന്‍സിലാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിലെടുത്തത്. പ്രതികളെ എവിടെയാണ് കൊണ്ടുപോയി വിട്ടതെന്ന് ഇയാള്‍ നല്‍കിയ മൊഴി പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ ആംബുലന്‍സില്‍ നിന്ന് തോക്ക് പിടിച്ചത് വിവാദമായിരുന്നു. ജീവകാരുണ്യസേവന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് ആര്‍എസ്എസും പോഷക സംഘടനകളും ആയുധക്കടത്ത് നടത്തുന്നുവെന് ആരോപണം നേരത്തേതന്നെ ശക്തമാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയത്.

Tags:    

Similar News