യുദ്ധത്തിന്റെ അടുത്ത ദിവസങ്ങൾ വളരെ നിർണായകം: സെലെൻസ്‌കി

അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഞായറാഴ്ച യുക്രെയ്നിലേക്ക് പുതിയ യുദ്ധ കമാൻഡറെ നിയമിച്ചു

Update: 2022-04-11 08:55 GMT

കീവ്: യുദ്ധത്തിലെ ഏതൊരു കാര്യത്തെയും പോലെ വരാനിരിക്കുന്ന ആഴ്ചയും വളരെ നിർണായകമാകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി തന്റെ രാജ്യത്തിന് മുന്നറിയിപ്പ് നൽകി. "റഷ്യൻ സൈന്യം നമ്മുടെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഇതിലും വലിയ ആക്രമണങ്ങളിലേക്ക് നീങ്ങും," വ്ലാദിമിർ സെലെൻസ്‌കി പറഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഞായറാഴ്ച യുക്രെയ്നിലേക്ക് പുതിയ യുദ്ധ കമാൻഡറെ നിയമിച്ചു. റഷ്യയിലെ ഏറ്റവും പരിചയസമ്പന്നനായ സൈനിക ഓഫീസർമാരിൽ ഒരാളായ ജനറൽ അലക്സാണ്ടർ ഡ്വോർനിക്കോവിനെയാണ് നിയമിച്ചത്.

മറ്റൊരു റിപോർട്ടിൽ, റഷ്യൻ യുദ്ധ വിമാനങ്ങൾ യുക്രെയ്നിന്റെ കവചിത വാഹനങ്ങളും ആന്റി എയർക്രാഫ്റ്റ് വാഹനങ്ങളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാ ഇന്റർഫാക്സ് ഞായറാഴ്ച റിപോർട്ട് ചെയ്തു. "യുക്രെയ്ൻ സായുധ സേനയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നശിപ്പിച്ചു," വാർത്താ ഏജൻസി ഒരു പ്രസ്താവനയിൽ മന്ത്രാലയത്തെ ഉദ്ധരിച്ചു പറഞ്ഞു. യുക്രെയ്ൻ സൈനിക ഉദ്യോഗസ്ഥർ ഇതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Similar News