സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി നാളെ പരിഗണിക്കും
ഹരീഷ് സാല്‍വെ, മുകുള്‍ റോത്തഗി എന്നീ അഭിഭാഷകരാണ് സച്ചിന്‍ പൈലറ്റിനായി ഹാജരാകുന്നത്. കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നല്‍കിയ അയോഗ്യത നോട്ടിസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം.
ജയ്പൂര്‍: സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടിസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി നാളെ ഉച്ചക്ക് ഒരു മണിക്ക് പരിഗണിക്കും. രാജസ്ഥാന്‍ ഹൈക്കോടതിയിലെ രണ്ട് അംഗ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഹരീഷ് സാല്‍വെ, മുകുള്‍ റോത്തഗി എന്നീ അഭിഭാഷകരാണ് സച്ചിന്‍ പൈലറ്റിനായി ഹാജരാകുന്നത്. കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നല്‍കിയ അയോഗ്യത നോട്ടിസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം.
ബിജെപിയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയെങ്കിലും ഗെലോട്ടിനെതിരെയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് നിയമനടപടിയിലൂടെ സച്ചിന്‍ പൈലറ്റ് നല്‍കുന്ന സൂചന. സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഉച്ചയ്ക്ക് ശേഷം രാജസ്ഥാന്‍ ഹൈക്കോടതി കേസ് നാളത്തേക്ക് മാറ്റിയിരുന്നു. ഭേദഗതി വരുത്തിയ ഹര്‍ജി ഉടന്‍ നല്‍കിയതോടെ വൈകീട്ട് അഞ്ചിന് ഹര്‍ജി വീണ്ടും പരിഗണിച്ചു. അതിന് ശേഷമാണ് ഹര്‍ജി നാളത്തേക്ക് മാറ്റിയത്.
ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ മുമ്പാകെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹര്‍ജി ആദ്യം വന്നതെങ്കിലും സച്ചിന്‍ പൈലറ്റിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പുതിയ ഹരജി സമര്‍പ്പിക്കാന്‍ സമയം തേടി. വൈകീട്ട് അഞ്ചിനാണ് ഭേദഗതി വരുത്തിയ ഹര്‍ജി സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ജഡ്ജിമാരുടെ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു. ഇക്കാര്യത്തില്‍ വാദം കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് വിപ്പിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ഹാജരായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ ഹിയറിംഗ് മാറ്റിവച്ചതായി മഹേഷ് ജോഷിയുടെ അഭിഭാഷകന്‍ എന്‍കെ മല്ലോ സ്ഥിരീകരിച്ചു.