സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് പോലിസ്; ഡല്‍ഹിയിലെത്തി നോട്ടിസ് നല്‍കി

Update: 2025-03-26 01:29 GMT
സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് പോലിസ്; ഡല്‍ഹിയിലെത്തി നോട്ടിസ് നല്‍കി

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ ഹിന്ദുത്വ സര്‍വെയേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചോദ്യം ചെയ്യാന്‍ സ്ഥലം എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖിന് പോലിസ് നോട്ടിസ് നല്‍കി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന സിയാവുര്‍ റഹ്മാന് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് പോലിസ് നോട്ടിസ് നല്‍കിയത്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് ഏപ്രില്‍ എട്ടിന് ഹാജരാവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സംഭല്‍ എസ്പി ക്രിഷന്‍ കുമാര്‍ ബിഷ്‌ണോയ് പറഞ്ഞു. സംഭല്‍ സംഘര്‍ഷത്തില്‍ ശാഹീ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിന് പിന്നാലെയാണ് സ്ഥലം എംപിക്കും നോട്ടിസ് നല്‍കിയിരിക്കുന്നത്.

അതേസമയം, സംഭലില്‍ നൂറ്റാണ്ടുകളായി നടത്തി വരുന്ന സയ്യിദ് സലാര്‍ മസൂദ് ഘാസിയെ അനുസ്മരണ നെജ മേളയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ മേള നടക്കാറുള്ള ഷാവാസ്പൂര്‍ സൂറ നഗ്‌ല ഗ്രാമത്തില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു.


കൊലപാതകിയേയും കൊള്ളക്കാരനെയും അനുസ്മരിക്കാന്‍ അനുവദിക്കില്ലെന്ന് എഎസ്പി ശിരീഷ് ചന്ദ്ര പറഞ്ഞു. മാര്‍ച്ച് 25 മുതല്‍ മൂന്നു ദിവസമായിരുന്നു നെജ മേള നടക്കേണ്ടിയിരുന്നത്.

Similar News