സല്‍മാന്‍ രാജാവിന്റെ സുരക്ഷാ ഭടന്‍ കൊല്ലപ്പെട്ടു
അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ അസീസ് ഫഗ്ഹം പിന്നീട് സല്‍മാന്‍ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേല്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാര്‍ഡായാണ് അബ്ദുല്‍ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്.
ജിദ്ദ: സല്‍മാന്‍ രാജാവിന്റെ സുരക്ഷാ ഭടന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാം കൊല്ലപ്പെട്ടു. സുഹൃത്ത് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടില്‍ വെച്ചാണ് അബ്ദുല്‍ അസീസ് ഫഗ്ഹാമിന് വെടിയേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സബ്ത്തിയുടെ വീട്ടില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇവരുടെ സുഹൃത്ത് മന്‍ദൂബ് ബിന്‍ മിശ്അല്‍ അല്‍ ആല്‍ അലി അവിടേക്ക് എത്തുകയായിരുന്നു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിനിടെ ഇറങ്ങിപ്പോയ മന്‍ദൂബ് ബിന്‍ മിശ്അല്‍ തോക്കുമായി തിരിച്ചെത്തി അബ്ദുല്‍ അസീസ് ഫഗ്ഹമിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ വീട്ടുജോലിക്കാരനായ ഫിലിപ്പൈനി സ്വദേശിക്കും തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. ഉടന്‍ പോലിസ് സംഭവസ്ഥലത്തെത്തുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടില്‍ പ്രതി മന്‍ദൂബ് ആലി കൊല്ലപ്പെടുകയുമായിരുന്നെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു.
പരിക്കേറ്റ ഫിലിപ്പീനി സ്വദേശി ജീഫ്രീ ദാല്‍വിനോ സര്‍ബോസിയീംഗിനെയും അഞ്ചു സുരക്ഷ സൈനികരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പോലിസ് വക്താവ് അറിയിച്ചു.
അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ അസീസ് ഫഗ്ഹം പിന്നീട് സല്‍മാന്‍ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേല്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാര്‍ഡായാണ് അബ്ദുല്‍ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്. വേള്‍ഡ് അക്കാദമി ഫോര്‍ ട്രെയ്‌നിംഗ് ആന്റ് ഡവലപ്‌മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാര്‍ഡായി തെരഞ്ഞെടുത്തത്. മയ്യിത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടക്കും.