പ്രമുഖ പണ്ഡിതന്‍ കേളോത്തുകണ്ടി കുഞ്ഞബ്ദുല്ല മുസ് ല്യാര്‍ അന്തരിച്ചു

ദീര്‍ഘകാലം കാരക്കുന്ന് ജുമാമസ്ജിദ് ഖാസിയായിരുന്നു

Update: 2020-05-31 11:30 GMT

കോഴിക്കോട്: പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ ചേരാപുരം കേളോത്തുകണ്ടി കുഞ്ഞബ്ദുല്ല മുസ് ല്യാര്‍ അന്തരിച്ചു. ദീര്‍ഘകാലം കാരക്കുന്ന് ജുമാമസ്ജിദ് ഖാസിയായിരുന്നു. നാദാപുരം ജാമിഅ ഫലാഹിയ്യ, അരൂര്‍ ദാറുല്‍ ഖൈര്‍ സ്ഥാപനങ്ങളുടെ രക്ഷാധികാരിയായിരുന്നു. ദീര്‍ഘകാലം മുദരിസായിരുന്ന കേളോത്തുകണ്ടി കുഞ്ഞബ്ദുല്ല മുസ് ല്യാര്‍ക്ക് പ്രഗല്‍ഭരായ നിരവധി ശിഷ്യ ന്‍മാരുണ്ട്. ചേലക്കാട് കോമത്ത് പാത്തുവാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ്, മറിയം, മാമി, സക്കീന, നസീഫ,റഹീമ, ആയിശ, പരേതനായ അന്ത്രു മുസ് ല്യാര്‍.

Tags:    

Similar News