സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ജനുവരി നാലു മുതല്‍ തിരുവനന്തപുരത്ത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Update: 2024-10-16 12:52 GMT

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടു വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശീയ കലാരൂപങ്ങള്‍ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തും. കായിക മേള 2024 നവംബര്‍ നാലു മുതല്‍ കൊച്ചിയില്‍ നടക്കും. സ്‌കൂള്‍ ശാസ്ത്രമേള 2024 നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയിലും നടക്കും.

മട്ടാഞ്ചേരിയിലും തൃശൂരിലും കുട്ടികളെ മര്‍ദ്ദിക്കുന്ന സംഭവമുണ്ടായതില്‍ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസൃതമല്ലാതെ അധ്യാപകരെ നിയമിച്ചാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News