ഇടവേളയ്ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറയ്ക്കുന്നു

ആദ്യത്തെ ഒരാഴ്ച ഉച്ചവരെ ബാച്ചുകളായുള്ള അധ്യയനം തുടരും. രണ്ടാം തരംഗം അവസാനിച്ചതോടെ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. എന്നാല്‍ മൂന്നാം തരംഗ വ്യാപനത്തോടെ വീണ്ടും അടയ്ക്കുകയായിരുന്നു.

Update: 2022-02-14 01:27 GMT
ഇടവേളയ്ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറയ്ക്കുന്നു

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തില്‍ അടച്ച സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ തിങ്കളാഴ്ച അധ്യയനം പുനരാരംഭിക്കുന്നു. ആദ്യത്തെ ഒരാഴ്ച ഉച്ചവരെ ബാച്ചുകളായുള്ള അധ്യയനം തുടരും. രണ്ടാം തരംഗം അവസാനിച്ചതോടെ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. എന്നാല്‍ മൂന്നാം തരംഗ വ്യാപനത്തോടെ വീണ്ടും അടയ്ക്കുകയായിരുന്നു.

കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും സാധാരണ നിലയിലേക്ക് എത്തുന്നത്. ഇന്നു മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കുമെന്നും മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ െ്രെപമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്നുംവിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

തീരുമാനം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്‌കൂളുകള്‍ക്കും ബാധകമാണ്. നിലവില്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് വരെ ബാച്ചുകളായുള്ള അധ്യയനം തുടരുന്നുണ്ട്.

വിദ്യാര്‍ഥികള്‍ യൂനിഫോം ധരിച്ച് സ്‌കൂളിലെത്തുന്നതാണ് ഉചിതം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പകുതി കുട്ടികള്‍ എത്തുന്നതും മുഴുവന്‍ കുട്ടികള്‍ എത്തുന്നതും ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് നിലവിലുള്ളതിനു പുറമെ അധിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മാര്‍ഗരേഖയും പ്രസിദ്ധീകരിച്ചു.

ഇനി മുതല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍പൊതു അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ നടത്തും. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡല്‍ പരീക്ഷകള്‍മാര്‍ച്ച് 14 മുതല്‍ നടത്തും.

+2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകം കര്‍മ്മപദ്ധതി തയാറാക്കണം. 21 മുതല്‍ പിടിഎ യോഗങ്ങള്‍ ചേരണം. അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണ്.സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവര്‍ സ്‌കൂളിലെത്തണമെന്നാണ് നിര്‍ദ്ദേശം. ഹാജര്‍ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്‌കൂളിലേക്കെത്തിക്കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാനം ബാധകമാണ്.ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഈ മാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് കര്‍ശന നിര്‍ദേശം. പത്ത്, പ്ലസ്ടു അധ്യാപകര്‍ പാഠഭാഗങ്ങള്‍ തീര്‍ത്തതിന്റെ റിപ്പോര്‍ട്ട് എല്ലാ ശനിയാഴ്ച്ചയും നല്‍കണം. 1 മുതല്‍ 9 ക്ലാസുകള്‍ക്കും വാര്‍ഷിക പരീക്ഷയുണ്ടാകും. തീയതി പിന്നീടറിയിക്കും.

Tags:    

Similar News