എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Update: 2024-02-16 09:11 GMT
എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കല്‍പറ്റ: എംഡിഎംഎയുമായി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജിനെയാണ് വൈത്തിരി പോലിസ് 0.26 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. ഇദ്ദേഹം സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നു വരികയായിരുന്ന പ്രതിയെ വൈത്തിരി പോലിസ് സ്‌റ്റേഷന്‍ ജങ്ഷനില്‍നിന്നാണ് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തതെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News