ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കി; അന്യായമായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ വിട്ടയച്ചു
ഇന്നലെ രാത്രി പനങ്ങാട് നിന്ന് കസ്റ്റഡിയിലെടുത്ത ജാസ്‌മോന്‍, ഭാര്യ റാഹില എന്നിവരെയാണ് പോലിസ് ഇന്ന് ഉച്ചയോടെ വിട്ടയച്ചത്.
കൊച്ചി: അന്യായമായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ ശക്തമായ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് പോലിസ് വിട്ടയച്ചു. ഇന്നലെ രാത്രി പനങ്ങാട് നിന്ന് കസ്റ്റഡിയിലെടുത്ത ജാസ്‌മോന്‍, ഭാര്യ റാഹില എന്നിവരെയാണ് പോലിസ് ഇന്ന് ഉച്ചയോടെ വിട്ടയച്ചത്. മഫ്തിയിലെത്തിയ പോലിസ് സംഘം പനങ്ങാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് യൂനിഫോം ധരിക്കാത്ത ചിലര്‍ ചെറിയ കുട്ടികളുടെ മുന്നില്‍ നിന്ന് ജീപ്പില്‍ ബലമായി തട്ടികൊണ്ടു പോയത്.
തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പനങ്ങളാട് ജങ്ഷനില്‍ മണിക്കൂറുകളോളം ഹൈവേ ഉപരോധിക്കുകയായിരുന്നു. പിന്നാലെ ഡിവൈഎസ്പി സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തുകയും വിട്ടയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
അതേസമയം, ഉത്തര്‍പ്രദേശ് മോഡല്‍ പോലിസ് ഭീകരത കേരളത്തില്‍ അനുവദിക്കില്ലെന്നും കൃത്യത്തില്‍ പങ്കാളികളായ പോലിസുകാരെ പിരിച്ചുവിടണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തര്‍പ്രദേശ് മോഡല്‍ തട്ടി കൊണ്ടു പോക്ക് നടത്തിയത്. രാത്രി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നിയമവും പോലിസ് പാലിച്ചിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തുകയോ കുടുംബത്തെയോ അയല്‍വാസികളെയോ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നത് ഗൗരവമായ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരത്തില്‍ പോലിസ് ഭീകരത കേരളത്തില്‍ അനുവദിക്കില്ലെന്നും ഇതിനെ ജനകീയമായും നിയമരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.